ഇലവും പറമ്പ് - നാടുകാണി റോഡിൽ മണ്ണിടിഞ്ഞു ഗതാഗത തടസം

ചൊവ്വാഴ്ച രാത്രി 7 മണിക്കായിരുന്നു സംഭവം. കോതമംഗലത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു
landslide
landslide
Updated on

കോതമംഗലം: ഇലവും പറമ്പിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഇലവും പറമ്പ് കളമ്പാടൻ ബിജു മാത്യുവിന്റെ പുരയിടത്തിൽ നിന്നും കല്ലും മണ്ണും ഇടിഞ്ഞ് വീണ് നാടുകാണി റോഡിൽ ഗതാഗതം തടസപ്പെട്ടു.

ചൊവ്വാഴ്ച രാത്രി 7 മണിക്കായിരുന്നു സംഭവം. കോതമംഗലത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ കെ.എം മുഹമ്മദ് ഷാഫി കെ.പി. ഷമീർ പി.എം ഷാനവാസ് വിഷ്ണു മോഹൻ സൽമാൻ ഖാൻ, സാം വസന്തകുമാർ സൻജു സാജൻ ,രാഹുൽ , അർഷാദ് എന്നിവർ ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com