

തൃശൂര്‍: വടക്കാഞ്ചേരിയിൽ വൻ തോതിൽ അനധികൃത കരിമരുന്ന് ശേഖരം പിടികൂടി. പടക്ക നിർമ്മാണത്തിനു ഉപയോഗിക്കാനുള്ള 27 കി.ഗ്രാം കരിമരുന്ന്, 2.20 കി.ഗ്രാം ഓലപ്പടക്കം, 3.750 കി.ഗ്രാം കരിമരുന്ന് തിരി, 5 ചാക്ക് അമിട്ട് നിറയ്ക്കുന്നതിനുളള പ്ലാസ്റ്റിക്ക് ബോളുകളുകൾ എന്നിവയാണ് പിടികൂടിയത്.
സംഭവത്തിൽ ശേഖരം സൂക്ഷിച്ചിരുന്ന ഷെഡ്ഡിന്‍റെ ഉമസ്ഥന്‍ കണ്ടന്നൂർ സുരേഷ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഷെഡ്ഡിനുള്ളിൽ നിന്നും വൻതോതിൽ അനധികൃത കരിമരുന്ന് ശേഖരം പിടികൂടിയത്.