മൂന്നാര്‍ ഗ്യാപ് റോഡിലേക്ക് കൂറ്റന്‍ പാറക്കല്ല് പതിച്ചു

സാമനമായ രീതിയിൽ ചെറിയ പാറക്കലുകൾ വീഴുന്നതിനാൽ ഈ വഴിയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു
large rock fell fell onto the Munnar Gap Road

മൂന്നാര്‍ ഗ്യാപ് റോഡിലേക്ക് കൂറ്റന്‍ പാറക്കല്ല് പതിച്ചു

Updated on

ഇടുക്കി: മൂന്നാര്‍ ഗ്യാപ് റോഡില്‍ കൂറ്റന്‍ പാറക്കല്ല് റോഡിലേക്ക് പതിച്ചു. പാറ ഇവിടെനിന്ന് നീക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പാറക്കല്ലുകൾ ഇനിയും വീഴാന്‍ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.

സാമനമായ രീതിയിൽ ചെറിയ പാറക്കലുകൾ വീഴുന്നതിനാൽ ഈ വഴിയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച (July 01) രാത്രിയോടെ കൂറ്റന്‍ പാറക്കല്ല് വീഴുന്നത്.

ഈ സമയത്ത് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. നിലവിൽ റോഡിന്‍റെ ഒരു ഭാഗത്തുകൂടി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com