യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തിന് എൽഡിഎഫിന്‍റെ പിന്തുണ; ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി ഭരണം വീണു

അഞ്ച് ഇടത് അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്
LDF supports UDF's no-confidence motion; BJP rule falls in Alappuzha Pallipuram panchayath

യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തിന് എൽഡിഎഫിന്‍റെ പിന്തുണ; ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി ഭരണം വീണു

Updated on

ആലപ്പുഴ: ആലപ്പുഴയിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് എൽഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് വലിയ തിരിച്ചടിയായത്.

ഇതോടെ ബിജെപി നേതാവ് വി. വിനീത പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പുറത്തായി. അഞ്ച് ഇടത് അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്.

ആകെ 19 അംഗങ്ങളാണ് പഞ്ചായത്ത് ഭരണസമിതിയിലുള്ളത്. ഇതിൽ കോൺഗ്രസിനും ബിജെപിക്കും 7 അംഗങ്ങളും സിപിഎമ്മിന് 5 അംഗങ്ങളുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നറുക്കെടുപ്പിലൂടെയാണ് ബിജെപി പഞ്ചായത്ത് ഭരണം പിടിച്ചത്.

ബിജെപിയുടെ വികസന മുരടിപ്പിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരേ യുഡിഎഫ് നൽകിയ നോട്ടീസിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് വയ്ക്കുകയായിരുന്നു. 5 എൽഡിഎഫ് അംഗങ്ങൾ പിന്തുണ നൽകിയതോടെ 12 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പ്രമേയം പാസായി.

logo
Metro Vaartha
www.metrovaartha.com