Local
കൊരട്ടിയിൽ പരക്കം പാഞ്ഞ് പുലി; തെരച്ചിൽ ശക്തമാക്കി വനംവകുപ്പ്|Video
പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനാണ് നീക്കം.
തൃശൂർ: കൊരട്ടി- ചിറങ്ങര ദേശീയ പാതയുടെ സമീപത്ത് പുലിയുടെ സാനിധ്യം ഉറപ്പായതോടെ തെരച്ചിൽ ശക്തമാക്കി വനംവകുപ്പ്. മംഗലശേരിയിൽ നായ്ക്കൾക്കരികിലേക്ക് ഓടിയടുക്കുന് പുലിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മതിൽക്കെട്ടിനു മുകളിലായി പുലിയെ കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇവിടെ ഡ്രോണുകൾ ഉപയോഗിച്ച് പരിശോധിച്ചിട്ടും പുലിയെ കണ്ടെത്താനായില്ല.
പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനാണ് നീക്കം. ഇതു വരെ നിരവധി തെരുവു നായകളെ പുലി പിടികൂടിയെന്നാണ് കണ്ടെത്തൽ. കൊരട്ടി പഞ്ചായത്തിലെ മംഗലശേരി, ദേവമാതാ വാർഡുകളിലായുള്ള ഏക്കറ് കണക്കിനു വരുന്ന കുറ്റിക്കാടുകളിലാണ് പുലിയെ കാണുന്നത്.