ആലുവ - അങ്കമാലി മെട്രൊ: എയർപോർട്ടിലേക്ക് പോകുന്നത് ലിങ്ക് ലൈൻ

നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അവസാനിക്കുന്ന ലിങ്ക് ലൈനിലെ സ്റ്റേഷൻ ഭൂമിക്കടിയില്‍ സ്ഥാപിക്കും
Kochi metro, representative image
Kochi metro, representative image
Updated on

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട നിര്‍മാണത്തിന്‍റെ ഭാഗമായി ആലുവയില്‍നിന്ന് അങ്കമാലിയിലേക്ക് മെട്രോ പാത നീട്ടുന്നു. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട നിര്‍മാണത്തിന്‍റെ ഭാഗമായാണ് പാത നീട്ടുന്നത്. കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ലിങ്ക് ലൈനും നിര്‍മിക്കും.

വിമാനത്താവളത്തില്‍ ഭൂമിക്കടിയിലാണ് മെട്രോ സ്റ്റേഷന്‍ നിര്‍മിക്കുക. വിമാനത്താവളത്തില്‍ അവസാനിക്കുന്ന പാതയിലെ ഒടുവിലെ സ്റ്റേഷന്‍ ഭൂഗര്‍ഭ സ്റ്റേഷനായി നിര്‍മിക്കാനാണ് കെഎംആര്‍എല്‍ തീരുമാനം. സര്‍ക്കാരിന്‍റെ പരിഗണനയിലുള്ള മൂന്നാംഘട്ട പദ്ധതിയിലെ ഏറ്റവും വലിയ സ്റ്റേഷനായിരിക്കും സിയാലിലേത്. നിലവിലുള്ള മെട്രോയുടെ എക്സറ്റന്‍ഷന്‍ തന്നെയായിരിക്കും മൂന്നാംഘട്ടത്തിലുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.

വിമാനത്താവളത്തിന്‍റെ സ്ഥലം നഷ്ടപ്പെടാത്തവിധം സ്റ്റേഷന്‍ നിര്‍മിക്കണമെന്ന സിയാലിന്‍റെ ആവശ്യം കൂടി പരിഗണിച്ചാണ് ഭൂഗര്‍ഭ സ്റ്റേഷന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ബെഹ്‌റ പറഞ്ഞു.

അതേസമയം, കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 82.50 ശതമാനം ഭൂമി ഏറ്റെടുക്കല്‍ നടപടി ക്രമങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. മാര്‍ച്ച് 31 ന് മുന്‍പ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കും. 2.5 കിമീ സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡും പാലാരിവട്ടം കുന്നുംപുറം പദ്ധതി പ്രദേശത്തെ ജോലികളും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെഎംആര്‍എല്‍ നിര്‍മിക്കുന്ന സ്റ്റേഷന്‍ ഈ വിധമായിരിക്കും. മെട്രോയില്‍ വന്നിറങ്ങുന്നവര്‍ക്ക് ചെക്കിങ് ചെയ്ത് ലിഫ്റ്റ് വഴി വിമാനത്താവളത്തിലെത്താം. ഇവിടെനിന്ന് സുഖമായി യാത്ര തുടരാം. ഈ വിധം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് വിപുലമായ സ്റ്റേഷന്‍ സിയാലില്‍ നിര്‍മിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com