

ആലുവയിൽ ആക്രിക്കടയിൽ തീപിടിത്തം; വൻ നാശനഷ്ടം
കൊച്ചി: ആലുവ പുളിഞ്ചോട് ജങ്ഷനിലെ ആക്രിക്കടയിൽ തീപിടിത്തം. ചെവ്വാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു തീപിടിത്തം. വലിയ നാശനഷ്ടമുണ്ടായതായാണ് വിവരം. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നും ആക്രിക്കടയിലേക്ക് തീ പടരുകയായിരുന്നു.
തീ പടർന്നതോടെ നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏതുടര്‍ന്ന് ആറു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. റെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള സിത്താര ട്രേഡേഴ്സിന്‍റേതാണ് ആക്രിസാധനങ്ങൾ.