പങ്കെടുക്കുക മൂവായിരത്തിലധികം വിദ്യാർഥികൾ; മലപ്പുറം ജില്ലാ സ്കൂൾ കായികമേളയ്ക്ക് ശനിയാഴ്ച തുടക്കം

കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്‌റ്റേഡിയത്തിൽ വച്ചാണ് കായികമേള നടക്കുന്നത്
malappuram district school sports fest

മലപ്പുറം ജില്ലാ സ്കൂൾ കായികമേളയ്ക്ക് ശനിയാഴ്ച തുടക്കം

Updated on: 

വേലായുധൻ പി. മൂന്നിയൂർ

തേഞ്ഞിപ്പലം: 37-ാമത് മലപ്പുറം റവന്യൂ ജില്ലാസ്കൂൾ കായിക മേളയ്ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ശനിയാഴ്ച തുടക്കമാകുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ശനി മുതൽ 19വരെ മൂന്ന് ദിവസങ്ങളിലായ് കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്‌റ്റേഡിയത്തിൽ വച്ചാണ് കായികമേള നടക്കുന്നത്. മത്സരങ്ങൾ രാവിലെ 8 മണിക്ക് ആരംഭിക്കും.

ശനി വൈകിട്ട് 3-ന് മേളയുടെ ഔദ്യോഗിക മായ ഉദ്ഘാടനം ടി.വി. ഇബ്രാഹിം എംഎൽഎ നിർവഹിക്കും. കാലിക്കറ്റ് സർവകലാശാല പിവിസി ഡോ. പി. റഷീദ് അഹമ്മദ് മുഖ്യാതിഥിയാവും. ഡിഡി ഇസലാവുദ്ദീൻ പുല്ലത്ത് അധ്യക്ഷത വഹിക്കും. ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതി നിധികളും ഉദ്യോസ്ഥ രും സംബന്ധിക്കും. സമാപന സമ്മേളനം 19ന് വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജബാർ ഹാജി ഉദ്ഘാടനം ചെയ്യും. ആർഡിഡി ജൂഡ്ലൂയിസ് സമ്മാന വിതരണം ചെയ്യും. വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി മൂവായിരത്തോളം കായിക പ്രതിഭകൾ മേളയിൽ പങ്കെടുക്കും. മേളക്ക് മികച്ച കവറേജ് നൽകുന്ന അച്ചടി, ദൃശ്യ , ഓൺലൈൻ മാധ്യമ ങ്ങൾക്ക് മൂന്ന് വിഭാഗങ്ങളിലായിപുരസ്കാരങ്ങൾ സമ്മാനിക്കും. മേളയുടെ ഒരുക്കങ്ങൾ പുർത്തികരിച്ചുവരുന്നു.

പത്രസമ്മേളനത്തിൽ ജില്ല വിദ്യാഭ്യാസ ഡയറക്ടർ സലാവുദ്ദീൻ പുല്ലത്ത്, അഡ്മിനി സ്ട്രേറ്റീവ് അസിസ്റ്റൻറ് ഇ. ഷറഫുദ്ദീൻ (കെഎഎസ്), മീഡിയാ കമ്മറ്റി ചെയർമാൻ മനോജ്കുമാർ , ആർഡിഎസ് ജി സെക്രട്ടറി പി. ജംഷീർ ബാബു , പി.കെ.എം. ഹിബത്തുള്ള, എ. ശിവപ്രസാദ്, സ്പോർട്‌സ് കോ:ഓഡിനേറ്റർ എസ് സന്ദീപ്, സി.പി. മുഹമ്മദ് റിയാസ് എ.എം. സിദ്ധാനന്ദൻ, കെ. പ്രജീഷ്(നാഷണൽ റഫറി), കെമുഹമ്മദ്‌ ഷാജഹാൻ, ഉണ്ണി അണ്ടിശേരി എന്നിവർ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com