മലപ്പുറത്ത് നാട്ടിലിറങ്ങിയ കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

8 മണിക്കൂറോളമായി ആന കിണറ്റിൽ കുടുങ്ങി കിടക്കുകയാണ്.
malappuram wild elephant fell in well rescue operations ongoing
മലപ്പുറത്ത് കാടിറങ്ങിയ കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Updated on

മലപ്പുറം: ഊർങ്ങാട്ടിരിയിൽ കാട്ടാന കൃഷിയിടത്തിലെ കിണറ്റിൽ വീണു. കൂരങ്കല് സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനം വകുപ്പും പൊലീസും ആനയെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്. എട്ട് മണിക്കൂറിലധികമായി ആന കിണറ്റിൽ കുടുങ്ങി കിടക്കുകയാണ്.

വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. രാത്രി ആനക്കൂട്ടം വന്നപ്പോൾ അതിലൊരു ആന കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് നിഗമനം. 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. കിണറ്റിൽ അധികം വെള്ളമില്ലെന്നാണ് വിവരം.

വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന പ്രദേശമാണിത്. ആനയെ മയക്കുവെടിവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com