
കോഴിക്കോട്: പകൽ ആളില്ലാത്ത വീട്ടിൽ കയറി കവർച്ച നടത്തിയുരുന്ന പ്രതിയെ പൊലീസ് പിടികൂടി. കൊളത്തറ മണക്കോട്ട് വീട്ടിൽ ജിത്തു എന്ന വേതാളം ജിത്തുവാണ് പിടിയിലായത്.
ഇന്നലെ രാത്രി ഫറോക്ക് കഷായ പടി വാടക ക്വർട്ടേഴ്സിൽ വച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് പ്രതി മോഷണം നടത്തിയിരുന്നത്. രാവിലെ ഏഴരയ്ക്ക് വാടകവീട്ടിൽ നിന്നിറങ്ങുന്ന പ്രതി മോഷ്ടിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് ഇറങ്ങും. ശേഷം റോഡരികിലെ വീട്ടിൽ ചെന്ന് ആളില്ലാന്ന് ഉറപ്പു വരുത്തും. തുടർന്ന് താക്കോൽ തപ്പുകയും കിട്ടിയില്ലെങ്കിൽ കൈയിൽ കരുതിയ ബ്ലേഡ് കൊണ്ട് പൂട്ട് പൊളിച്ച് ഉള്ളിൽ കയറിയാണ് കവർച്ച നടത്തിയിരുന്നത്.
ഇയാൾക്കെതിരെ തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലും, നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലുമായി 19 ഓളം കേസുകളുണ്ട്. .