വടക്കാഞ്ചേരിയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ

മങ്കര സ്വദേശി അൻവറാണ് പിടിയിലായത്
Man caught by police for attempting to cast fake vote in Vadakkancherry

വടക്കാഞ്ചേരിയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ

file image

Updated on

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. വടക്കാഞ്ചേരി നഗരസഭയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മങ്കര സ്വദേശി അൻവറാണ് പിടിയിലായത്. കുളപ്പുള്ളിയിൽ വോട്ട് ചെയ്ത ശേഷം വീണ്ടും വടക്കാഞ്ചേരിയിൽ വോട്ട് ചെയ്യാനെത്തിയതോടെയാണ് ഇയാൾ പിടിയിലായത്.

കൈയിലെ മഷിയടയാളം ഉദ‍്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അൻവർ പിടിയിലായത്. പ്രിസൈഡിങ് ഓഫിസറുടെ പരാതിയെത്തുടർന്ന് ഇയാളെ നിലവിൽ കരുതൽ തടങ്കലിൽ വച്ചിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com