മത്സ്യബന്ധനത്തിനിടെ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ബിജു എന്നയാളുടെ ഉടമസ്ഥതയിലുള്ള പിള്ളേൽ എന്ന വള്ളത്തിൽ പടന്നേൽ എന്ന വള്ളം വന്ന് ഇടിക്കുകയായിരുന്നു
ഫ്രാൻസിസ്
ഫ്രാൻസിസ്
Updated on

ആലപ്പുഴ: ചേർത്തലയിൽ കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിലേക്ക് മറ്റൊരുവള്ളം ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ചെത്തി കാക്കരി ഫ്രാൻസിസാണ് മരിച്ചത്. 63 വയസായിരുന്നു. ഇതേ വള്ളത്തിലുണ്ടായിരുന്ന മറ്റു തൊഴിലാളികളായ ഭാർഗവൻ, ജെയ്സൺ, നോജൻ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ചെത്തി പടിഞ്ഞാറാണ് സംഭവം നടന്നത്.

ബിജു എന്നയാളുടെ ഉടമസ്ഥതയിലുള്ള പിള്ളേൽ എന്ന വള്ളത്തിൽ പടന്നേൽ എന്ന വള്ളം വന്ന് ഇടിക്കുകയായിരുന്നു. വള്ളം മറിഞ്ഞ് തൊഴിലാളികൾ കടലിൽ വീണു. മറ്റു വള്ളക്കാർ എത്തിയാണ് തൊഴിലാളികളെ കരയിൽ എത്തിച്ചത്. അപ്പോഴേക്കും ഫ്രാൻസിസ് മരിച്ചിരുന്നു. പരുക്കേറ്റവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com