തിക്കോടിയിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തുറന്നുകൊടുത്ത കിഴക്കുഭാഗത്തെ സർവീസ് റോഡിലാണ് അപകടം നടന്നത്
തിക്കോടിയിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: തിക്കോടിയിൽ ടാങ്കർ ലോറിയിടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു. അയനിക്കാട് മഠത്തിൽ മുക്ക് വളപ്പിൽ തനിമയിൽ നജീബ് (60) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം.

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തുറന്നുകൊടുത്ത കിഴക്കുഭാഗത്തെ സർവീസ് റോഡിലാണ് അപകടം നടന്നത്. ഒരേ ദിശയിലേക്ക് പോവുകയായിരുന്ന ലോറിയും റോഡിനു വീതി കുറവായ സ്ഥലത്തുവച്ചാണ് അപകടം.

Trending

No stories found.

Latest News

No stories found.