
ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കടമ്പനാട്: ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കൊല്ലം തേവലക്കര മൊട്ടക്കൽ കല്ലുംപുറത്ത് വീട്ടിൽ നന്ദു (29) ആണ് മരിച്ചത്. നെല്ലിമുകൾ ആനമുക്കിന് സമീപമായിരുന്നു അപകടം. ആനമുക്കത്ത് ഭാഗത്ത് നിന്നും അടൂരിലേക്ക് എത്തിയ ഓട്ടോയും കടമ്പനാട്ടേക്കു പോയ സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.
പാൽവിതരണ കമ്പനി തൊഴിലാളിയാണ് നന്ദു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.