ചാലക്കുടിപ്പുഴയിൽ മുങ്ങിമരണം തുടർക്കഥ

കുളിക്കാനിറങ്ങിയ ചിറയത്ത് തൂക്കുപറമ്പിൽ വീട്ടിൽ സാബുവാണ് അപകടത്തിൽപ്പെട്ടത്
സാബു
സാബു
Updated on

ചാലക്കുടി: ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ തടയണയിൽ മുങ്ങി മരണങ്ങൾ തുടർക്കഥയാവുന്നു. പുഴയിൽ കുളിക്കാൻ ഇറങ്ങിയ 52 കാരൻ മുങ്ങിമരിച്ചു. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ ചിറയത്ത് തൂക്കുപറമ്പിൽ വീട്ടിൽ സാബുവാണ് അപകടത്തിൽപ്പെട്ടത്.

മൃതദേഹം തടയണയുടെ ഷട്ടറിന്‍റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ചാലക്കുടി ഫയർ ഫോഴ്സിന്‍റെയും നാട്ടുകാരുടെയും പോലീസിന്‍റെയും നേതൃത്വത്തിൽ മൃതദേഹം കരയിലേക്ക് മാറ്റി.

മൂന്ന് മാസം മുൻപും പ്രദേശത്ത് സമാനമായ രീതിയിൽ ചുഴിയിൽപ്പെട്ട് യുവാവ് മുങ്ങിമരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com