കോതമംഗലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ ഗൃഹനാഥൻ മുങ്ങിമരിച്ചു

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോതമംഗലം ഫയർഫോഴ്സ് എത്തിയാണ് ശശിയെ പുറത്തെത്തിച്ചത്
ശശി
ശശി

കോതമംഗലം : കിണർ വൃത്തിയാക്കാനിറങ്ങിയ ഗൃഹനാഥൻ മുങ്ങിമരിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ രണ്ടാം വാർഡിൽ കുടമുണ്ട പുഞ്ചക്കുഴി വീട്ടിൽ ശശി (58) ആണ് മരിച്ചത്. വീട്ടുമുറ്റത്തുള്ള 25 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ശശി വൃത്തിയാക്കാനിറങ്ങിയത്. 3 അടി വെള്ളം മാത്രമാണ് കിണറ്റിൽ ഉണ്ടായിരുന്നത്.

വെള്ളത്തിൽ വീണതിനെ തുടർന്ന് ശശിയെ രക്ഷപെടുത്താൻ നാട്ടുകാരിലൊരാൾ ശ്രമിച്ചെങ്കിലും ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനാൽ തിരിച്ചുകയറുകയായിരുന്നു.

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോതമംഗലം ഫയർഫോഴ്സ് എത്തിയാണ് ശശിയെ പുറത്തെത്തിച്ചത്. ഉടൻതന്നെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com