ബസ് സ്റ്റാൻഡിലെ കല്ലിൽ തട്ടി ബസിനടിയിലേക്ക് വീണു; 56 കാരന് ദാരുണാന്ത്യം

ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു അപകടം
വിനോദ്
വിനോദ്

പാലാ: ബസ് സ്റ്റാൻഡിലൂടെ നടന്നുപോകുന്നതിനിടെ കല്ലിൽ തട്ടി സ്വകാര്യ ബസിനടിയിലേക്ക് വീണ അൻപത്തിയാറുകാരന് ദാരുണാന്ത്യം. മേവട കുളത്തിനാൽ വിനോദാണ് അപകടത്തിൽപ്പെട്ടത്.

ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു അപകടം. ബസ് സ്റ്റാൻഡിനു നടുവിലെ കെട്ടിടത്തിന്‍റെ നാലു വശത്തും ഓരോ കല്ല് ഉയർന്നുനിൽക്കുന്നുണ്ട്. ഈ കല്ലിൽ തട്ടി തെറിച്ചുവീണ വിനോദിന്‍റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. പാലാ-രാമപുരം-കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്‍റെ അടിയിലേക്കാണു വിനോദ് വീണത്.ബസിന്‍റെ പിൻവശത്തെ ചക്രങ്ങളാണു കയറിയിറങ്ങിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com