
തൃശൂർ: അഞ്ചേരിയിൽ തെങ്ങ് കയറുന്നതിനിടെ യുവാവ് അപകടത്തിൽപ്പെട്ടു. മെഷീൻ ഉപയോഗിച്ച് കയറുന്നതിനിടെ പിടുത്തം വിട്ട് തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. അഞ്ചേരി സ്വദേശി ആനന്ദ് (26) ആണ് അപകടത്തിൽപ്പെട്ടത്. 42 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന ആനന്ദിനെ തൃശൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് താഴെയിറക്കിയത്.