കലോത്സവ ഓർമ്മക്കായി മാവിൻ തൈ നട്ടു

സംഘാടകസമിതി വൈസ് ചെയർമാൻ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടൻ മാവിൻ തൈ നട്ടു.
Mango saplings planted to commemorate the Kalolsava festival
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടൻ മാവിൻ തൈ നടുന്നു.
Updated on

കുറുപ്പംപടി: 35 മത് എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന്‍റെ ഓർമ്മക്കായി പരിസ്ഥിതി ക്ലബ്ബിന്‍റെയും സംഘാടകസമിതിയുടെ നേതൃത്വത്തിൽ മുഖ്യ വേദിയായ കുറുപ്പംപടി എംജിഎം ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് മാവിൻ തൈ നട്ടു. സംഘാടകസമിതി വൈസ് ചെയർമാൻ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടൻ മാവിൻ തൈ നട്ടു.

ആന്‍റണി ജോൺ എംഎൽഎ, ഫാ. ഗീവറുഗീസ് കൊറ്റാലിൽ കോറെപ്പിസ്കോപ്പ, പഞ്ചായത്ത് പ്രസിഡന്‍റ് എൻ.പി. ജയകുമാർ,പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. അവരാച്ചൻ, ഡിഡിഇ ഹണി ജി അലക്സാണ്ടർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.ജെ. ജോമി, ഷൈമി വർഗീസ്, ശാരദ മോഹൻ ,ബിജു കുര്യാക്കോസ്, സ്ക്കൂൾ മാനേജർ ജിജു കോര, പി റ്റി എ പ്രസിഡന്‍റ് സാജു, പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർ പി.എം സുബൈർ, ജി. ആനന്ദ് കുമാർ, കെ.എ. നൗഷാദ്, അജിമോൻ പൗലോസ്, സജി പടയാട്ടിൽ, ഡോ. സന്തോഷ് കുമാർ, ടി.യു. സാദത്ത്, ഷിൻസി എന്നിവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com