

പുത്തൂർപ്പിള്ളി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി
അങ്കമാലി: മഞ്ഞപ്ര പുത്തൂർപ്പിള്ളി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി.ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പിള്ളി നാരായണൻ നമ്പൂതിരിപ്പാടിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റോടെയാണ് തുടക്കം.
ഗജവീരന്മാർ, പഞ്ചവാദ്യം, മേളം, പ്രഭാഷണം, ബാലെ, നാടകം, കരോക്കെ ഗാനമേള, നൃത്തനൃത്ത്യങ്ങൾ, കൈകൊട്ടിക്കളി, തിരുവാതിരകളി, നാട്ടരങ്ങ് തുടങ്ങി വിവിധ കലാപരിപാടികളാണ് ഉത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ജനുവരി 29ന് (വ്യാഴാഴ്‌ച) ആറാട്ടോടെ ഉത്സവം സമാപിക്കും. എല്ലാ ദിവസവും അന്നദാനവും ഒരുക്കിയിട്ടുണ്ട്.