
തൃശൂരിൽ ചികിത്സ പിഴവ്; ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു
തൃശൂർ: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവാവ് മരിച്ചു. വെളളറക്കാട് സ്വദേശി ഇല്യാസാണ് മരിച്ചത്. ഹെർണിയ രോഗത്തെ തുടർന്നുളള ശസ്ത്രക്രിയക്കിടെയായിരുന്നു മരണം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച വൈകിട്ടാണ് ഇല്യാസിന് ശസ്ത്രക്രിയ നടന്നത്. രാത്രി 8.30നാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് യുവാവ് മരിക്കാൻ കാരണമെന്നാണ് ആരോപണം.
തുടർന്നു ആശുപത്രിയിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഡോക്റ്ററുടെ പിഴവു മൂലമാണ് യുവാവ് മരിച്ചതെന്ന് എഴുതി നൽകിയതോടെയാണ് സംഘർഷം അവസാനിച്ചത്.