എംജി സര്‍വകലാശാലാ കലോത്സവത്തിനു വർണാഭമായ തുടക്കം

കോട്ടയം തിരുനക്കര മൈതാനത്ത് എം.ജി സര്‍വകലാശാല കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുകേഷ്
എംജി സര്‍വകലാശാലാ കലോത്സവത്തിനു വർണാഭമായ തുടക്കം
Updated on

കോട്ടയം: കേരളത്തില്‍ ആദ്യ സര്‍ക്കാര്‍ ബാലറ്റിലൂടെ അധികാരത്തില്‍ വന്നതിന് പിന്നിലും ശക്തമായ കലയുടെ അടിത്തറ ഉണ്ടായിരുന്നെന്ന് ചലച്ചിത്ര നടനും എം.എല്‍.എയുമായ എം.മുകേഷ്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അത്തരത്തില്‍ ഒന്നായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോട്ടയം തിരുനക്കര മൈതാനത്ത് എം.ജി സര്‍വകലാശാല കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുകേഷ്.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം പോലെ അന്ന് പല കലാരൂപങ്ങളും സര്‍ക്കാരിനെ വിമര്‍ശിച്ചാലും അത് ഉള്‍ക്കൊള്ളാന്‍ ഭരണനേതാക്കള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് തൊട്ടതിനും പിടിച്ചതിനും സ്റ്റേ വാങ്ങാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് കലയെയും അധികാരത്തെയും ദുര്‍ബലപ്പെടുത്തുകയാണെന്നും മുകേഷ് പറഞ്ഞു.

സമ്മേളനത്തിന് മുന്നോടിയായി കോട്ടയം നഗരത്തിൽ വിവിധ കോളെജുകളില്‍ നിന്നായി 5000ൽ അധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത വര്‍ണാഭമായ വിളംബര ജാഥ നടന്നു. ഉദ്ഘാടന ചടങ്ങില്‍ സഹകരണ - തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ പങ്കെടുത്തു. ചടങ്ങില്‍ സിനിമാ താരങ്ങളായ അനശ്വര രാജന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. ചലച്ചിത്ര നടന്‍ വിജയരാഘവന്‍, സംവിധായകന്‍ എം.എ.നിഷാദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 215ൽ അധികം കോളെജുകളില്‍ നിന്നായി 7000ലധികം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. 9വേദികളിൽ 74 ഇനങ്ങളിലായാണ് മത്സരങ്ങള്‍. കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ 13 ഇനങ്ങള്‍ ഇത്തവണ കൂടുതലായുണ്ട്. മാര്‍ച്ച് 3ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com