മന്ത്രി വി. അബ്ദുറഹിമാന്‍റെ സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി

Minister V. Abdurahim's staff found dead

മന്ത്രി വി. അബ്ദുറഹിമിന്‍റെ സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി

file image

Updated on

തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹിമാന്‍റെ സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫിസ് സ്റ്റാഫായ ബിജുവാണ് മരിച്ചത്. വയനാട് സ്വദേശിയാണ്. നന്ദൻകോടുള്ള ക്വാര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമായിട്ടില്ല.

ഭാര്യയും ബിജുവിനൊപ്പം താമസിച്ചിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിലേക്ക് പോയതായാണ് വിവരം. ശനിയാഴ്ച ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ സഹപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് മ്യൂസിയം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി മുറി തള്ളി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com