പ്രായപൂർത്തിയാവാത്ത പെൺകുട്ടി പ്രസവിച്ചു; ഭർത്താവ് അറസ്റ്റിൽ

സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് 23 കാരൻ മധുര സ്വദേശി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു.
Minor girl gives birth; husband arrested

പ്രായപൂർത്തിയാവാത്ത പെൺകുട്ടി പ്രസവിച്ചു; ഭർത്താവ് അറസ്റ്റിൽ

Updated on

കൊച്ചി: കാക്കനാട് പ്രായപൂർത്തിയാവാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ 17കാരിയാണ് കാക്കനാട് സഹകരണ ആശുപത്രിയിൽ പ്രസവിച്ചത്. ആശുപത്രിയിൽ ആധാർ കാർഡ് കൊടുത്തതോടെയാണ് സംഭവം വ്യക്തമാകുന്നത്. തുടർന്ന് ആശുപത്രി അധികൃതർ തൃക്കാക്കര പൊലീസിൽ അറിയിക്കുകയായിരുന്നു.

പെൺകുട്ടി വാതുരുത്തി നഗറിലാണ് താമസിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് 23 കാരൻ മധുര സ്വദേശി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ആചാര പ്രകാരം വിവാഹം കഴിച്ചതിന് ശേഷമാണ് ഇവർ കൊച്ചിൽ എത്തിയത്.

തുടർന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം നിയമവിരുദ്ധമായാണ് നടത്തിയത്. ബാല വിവാഹത്തിന് കൂട്ടുനിന്നവർക്കെതിരെയും നടപടിയെടുക്കും. കേസിൽ വിവാഹം നടത്തിക്കൊടുത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com