

ചിത്രപ്രിയ
മലയാറ്റൂർ: രണ്ടു ദിവസങ്ങൾക്കു മുൻപ് മലയാറ്റൂരിൽ നിന്നും കാണാതായ 19 കാരിയെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടമറ്റം സ്വദേശിയായ ചിത്രപ്രിയയാണ് മരിച്ചത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപമുള്ള സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ‍്യക്തമാകൂ. ചിത്രപ്രിയയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കും.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായും ചോദ‍്യം ചെയ്തു വരുകയാണെന്നുമാണ് പുറത്തു വരുന്ന വിവരം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ‍്യാർഥിനിയായ ചിത്രപ്രിയയെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതാവുന്നത്. തുടർന്ന് മാതാപിതാക്കൾ കാലടി പൊലീസിന് പരാതി നൽകുകയായിരുന്നു.