
കാസർഗോഡ് നിന്നും കാണാതായ വിദ്യാർഥികളെ കണ്ടെത്തി
file image
കാസർഗോഡ്: ചന്തേരയിൽ നിന്നും കാണാതായ വിദ്യാഥിതികളെ കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വെളളിയാഴ്ചയാണ് ചന്തേര പൊലീസ് സ്റ്റേഷനു പരിധിയിലുളള സ്കൂളിൽ നിന്നും നാലു ആൺകുട്ടികളെ കാണാതായത്.
അധ്യാപകരും സ്കൂൾ പ്രവർത്തകരും വിദ്യാർഥികളെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് കുട്ടികൾ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തുകയായിരുന്നു.