കാട്ടാന കിണറ്റിൽ തന്നെ; വനം വകുപ്പിനെ വിശ്വാസമില്ലെന്ന് എംഎൽഎ, രക്ഷാദൗത്യം നിർത്തിവച്ചു

കലക്റ്റർ എത്തി ഉറപ്പ് നൽകിയാൽ മാത്രമേ രക്ഷാദൗത്യം തുടരാൻ അനുവദിക്കൂ എന്ന് എംഎൽഎ വ്യക്തമാക്കി.
MLA says he has no faith in the Forest Department; Rescue mission called off

വനംവകുപ്പിനെ വിശ്വാസമില്ലെന്ന് എംഎൽഎ; രക്ഷാദൗത്യം നിർത്തിവച്ചു

Updated on

കോതമംഗലം: കോട്ടപ്പടിയിൽ കാട്ടാന കിണറ്റിൽ‌ വീണ സംഭവത്തിൽ എംഎൽഎയും വനം വകുപ്പും തമ്മിൽ തർക്കം. ഇതെത്തുടർന്ന് രക്ഷാദൗത്യം താത്കാലികമായി നിർത്തിവച്ചു. കിണറ്റിൽ വീണ കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തുമെന്നും വീട്ടുടമയ്ക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകുമെന്നും മലയാറ്റൂർ ഡിഎഫ്ഒ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഡിഎഫ്ഒ നൽകിയ ഉറപ്പിൽ വിശ്വാസമില്ലെന്ന് ആന്‍റണി ജോൺ എംഎൽഎ പറഞ്ഞു.

ജില്ലാ കലക്റ്റർ എത്തി ഉറപ്പ് നൽകിയാൽ മാത്രമേ രക്ഷാദൗത്യം നടത്താൻ അനുവദിക്കുകയുള്ളൂയെന്ന് എംഎൽഎ വ്യക്തമാക്കി. കോട്ടപ്പടിയിൽ കാട്ടാന ശല്യം രൂക്ഷമാണ്. ഫെൻസിങ് പദ്ധതി പൂർത്തിയാവാത്താതിനാലാണ് കാട്ടാന ശല്യം തുടരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കാട്ടാന കിണറ്റിൽ വീണ സംഭവത്തില്‍ വലിയ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റിവിടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കോട്ടപ്പടി വടക്കുംഭാഗത്ത് കോട്ടപ്പാറ ക്ഷേത്രത്തിലേക്ക് സമീപം താമസിക്കുന്ന വിച്ചാടന്‍ വര്‍ഗീസിന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടന വീണത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തി. മാസങ്ങള്‍ക്ക് മുൻപ് വടക്കുംഭാഗത്ത് സ്വാകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

അന്ന് കോട്ടപ്പടി പ്ലാച്ചേരിയിലായിരുന്നു കാട്ടാന കിണറ്റില്‍ വീണത്. ജെസിബി എത്തിച്ച് കിണറിന്‍റെ ഭാഗങ്ങള്‍ ഇടിച്ച് മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമായിരുന്നു അന്ന് കാട്ടാനയെ പുറത്തുകടത്തിയത്. അന്നും പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കിണര്‍ പുനര്‍നിര്‍മിക്കാന്‍ പണം നല്‍കിയില്ല എന്നതടക്കം ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച വീണ്ടും കാട്ടാന കിണറ്റില്‍ വീണത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com