
കൊച്ചി: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ 'നിയമ സഹായം വീട്ടുപടിക്കല്‍'എന്ന ലക്ഷ്യത്തോടെയുള്ള മൊബൈല്‍ അദാലത് വാന്‍ ജില്ലയില്‍ പര്യടനം നടത്തുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന് സൗജന്യ നിയമസഹായം ഉറപ്പു വരുത്തുക, നിയമ സാക്ഷരത ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഡിസംബര്‍ 5 മുതല്‍ 30 വരെ ആണ് പര്യടനം.
സ്വത്തു തര്‍ക്കം, കുടുംബ പ്രശ്നങ്ങള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച പരാതി, ബാങ്കുകളുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയവക്കാണ് നിയമപരമായി തീര്‍പ്പു കല്‍പ്പിക്കുക. തര്‍ക്ക പരിഹാരം ആവശ്യമുള്ളവർ അതാതു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായോ താലൂക്ക് ലീഗല്‍ സെര്‍വീസിസ് കമ്മിറ്റികളുമായോ ബന്ധപ്പെടേണ്ടതാണ്. കണയന്നൂര്‍ താലൂക്കില്‍, ഡിസം. 5ന് ഗവ. ലോ കോളേജ്, 6ന് കലക്‌ട്രറേറ്റ് വളപ്പ് കാക്കനാട്, 7ന് മുളനത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, എന്നിവിടങ്ങളിലും കൊച്ചി താലൂക്കില്‍ 8ന് ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസ്, 11ന് കൊച്ചി കോർപ്പറേഷന്‍ അന്നെക്സ്, 12ന് കുമ്പളങ്ങി പഞ്ചായത്ത് ഓഫിസ്, എന്നിവിടങ്ങളിലും പറവൂര്‍ താലൂക്കില്‍ 13ന് വടക്കേക്കര ഗ്രാമപഞ്ചായത്തു ഓഫിസ്, 14ന് ഏഴിക്കര ഗ്രാമപഞ്ചായത്ത് ഓഫിസ്, 15ന് കുന്നുകര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും ആലുവ താലൂക്കില്‍ 16ന് ആലുവ മുനിസിപ്പല്‍ ഓഫിസ്, 18ന് അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസ്, 19ന് അങ്കമാലി മുനിസിപ്പല്‍ ഓഫിസ് എന്നിവിടങ്ങളിലും കുന്നത്തുനാട് താലൂക്കില്‍ 20ന് ഒക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസ്, 21ന് വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫിസ്, 22ന് രായമംഗലം പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും മുവാറ്റുപുഴ താലൂക്കില്‍ 23ന് മുവാറ്റുപുഴ കോടതി സമൂചയം, 26ന് കൂത്താട്ടുകുളം നഗര സഭ ഓഫിസ്, 27ന് പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും കോതമംഗലം താലൂക്കില്‍ 28ന് കോതമംഗലം നഗരസഭ ഓഫിസ്, 29ന് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫിസ്, 30ന് നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും നടത്തുന്നു.
പരാതികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നവംബര്‍ 15വരെ സ്വീകരിക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ മൊബൈല്‍ ലോക് അദാലത് നിശ്ചിത പോയിന്‍റ്റുകളില്‍ ഉണ്ടാകുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കു ഡി. എല്‍ എസ് എ എറണാകുളം :0484-2344223, ടി. എല്‍ എസ്. സി. ആലുവ :0484-2620032, ടി. എല്‍ എസ്. സി കാണയന്നൂര്‍ :0484-2346264, ടി. എല്‍ എസ്. സി കൊച്ചി : 0484-2235500, ടി. എല്‍ എസ്. സി കോതമംഗലം :0485-2828257, ടി. എല്‍ എസ് സി കുന്നത്തുനാട് :0484-2527655, ടി. എല്‍ എസ്. സി മുവാറ്റുപുഴ :0485-2837733, ടി. എല്‍ എസ് സി. നോര്‍ത്ത് പറവൂര്‍ : 0484-2446970 എന്നി നമ്പറുകളില്‍ ബന്ധപ്പെടുക.