ഇടുക്കിയിൽ കുഞ്ഞിന് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; മകന്‍ രക്ഷപ്പെട്ടു

Mother commits suicide after poisoning baby Idukki son survived
ആര്യ മോൾ (24)
Updated on

ഇടുക്കി: കമ്പംമെട്ടിൽ 3 വയസുള്ള കുഞ്ഞിന് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിന്‍റെ ഭാര്യ ആര്യ മോൾ (24) ആണ് മരിച്ചത്. അപകട നില തരണം ചെയ്ത മകൻ ആരോമൽ ആശുപത്രിയിൽ ചികിത്സയിൽ തുടുരുകയാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം. വ്യാഴാഴ്ച രാത്രി ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട വീട്ടുകാരാണ് ഇവരുവരേയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആര്യമോളെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com