

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്
കോതമംഗലം: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. നേര്യമംഗലം- അടിമാലി റോഡിൽ വാളറക്ക് സമീപം ബുധനാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് അപകടം നടന്നത്. അടിമാലി സ്വദേശികളായ കളപ്പുരയിൽ ബിനോയ്, മകൻ വിഷ്‌ണു എന്നിവർക്കാണ് പരുക്കേറ്റത്.
ഇതിൽ ബിനോയിയുടെ പരുക്ക് ഗുരുതരമാണ്. ഇരുവരെയും കോതമംഗലത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലം ഭാഗത്തുനിന്ന് വന്ന ബൈക്കും അടിമാലി ഭാഗത്തുനിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.