കരാറായിട്ട് 40 മാസം: മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡ് പുനർനിർമാണം കടലാസിൽ

മേലൂർ ജനകീയ വികസന സമിതി മേലൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി
കരാറായിട്ട് 40 മാസം: മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡ് പുനർനിർമാണം കടലാസിൽ
Updated on

ചാലക്കുടി: മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡ് നവീകരണ കാലഘട്ടത്തിൽ രൂപപ്പെട്ട കുണ്ടുകളും കുഴികളും അടച്ച് റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് 86 ലക്ഷം രൂപയുടെ റെക്ടിഫിക്കേഷൻ പ്രവർത്തനങ്ങൾ സുതാര്യമായും വേഗത്തിലും നടത്തണമെന്നാവശ്യപ്പെട്ട് മേലൂർ ജനകീയ വികസന സമിതി മേലൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി.

കൈതോലപ്പാടത്തിനരികിലെ കാനയിൽ കൊണ്ടുവന്നിട്ട മണ്ണ് സ്വകാര്യ വ്യക്തികൾക്ക് മാഫിയക്ക് മറിച്ച് വിൽക്കുന്നതിനു പകരം, മണ്ണ് ഡമ്പിങ് യാർഡിലേക്കു മാറ്റി ലേലം വിളിച്ച് സർക്കാർ ഖജനാവിലേക്ക് മുതൽക്കൂട്ടണമെന്നും, റോഡ് നിർമ്മാണം ശാസ്ത്രീയവും അഴിമതിരഹിതവുമാക്കണമെന്നും ധർണയിൽ ആവശ്യപ്പെട്ടു.

മലയാറ്റൂർ റോഡ് വികസന സമിതി കൺവീനർ ടി.ഡി. സ്റ്റീഫൻ മലയാറ്റൂർ ഉദ്ഘാടനം ചെയ്തു. കെ.എം. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വർഗ്ഗീസ് മേച്ചേരി, അനിൽ എം. വേലായുധൻ, ബെന്നി റപ്പായി, അശോകൻ പുന്നക്കപറമ്പൻ, തങ്കച്ചൻ മേച്ചേരി, അരിവിന്ദാക്ഷൻ കെ.ആർ., സുരേഷ് വെള്ളന്നൂർ, കുട്ടപ്പൻ കല്ലുകുത്തി, റോബിൻ, ഷൈജു കീഴാറ, പുഷ്പാകരൻ മണ്ടികുന്ന്, രാജേഷ് കരിപ്പാത്ര, അനീഷ്, വിത്സൻ, സതീഷ് കാലടി തുടങ്ങിയ ജനകീയ സമിതി പ്രവർത്തകർ സന്നിഹിതരായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com