നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമിട്ട് മുരിങ്ങൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം

നവരാത്രി ചടങ്ങുകൾക്കൊപ്പം ബൊമ്മക്കൊലു ആരതി, വിശേഷാൽ നിവേദ്യങ്ങൾ, താംബൂല സമർപ്പണം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും.
Muringoor Sree Narasimhamoorthy Temple kicks off Navaratri celebrations

നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമിട്ട് മുരിങ്ങൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം

Updated on: 

ചാലക്കുടി: മുരിങ്ങൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ക്ഷേത്രം മേൽശാന്തി മേക്കാട് മനയ്ക്കൽ പ്രമോദ് നമ്പൂതിരി അമാവാസിക്ക് മുൻപായുള്ള ശുഭ മുഹൂർത്തത്തിൽ ബൊമ്മക്കൊലു സമർപ്പണത്തിന് ഭദ്രദീപം തെളിയിച്ചു. ഇനിയങ്ങോട്ടുള്ള 9 ദിവസങ്ങളിൽ ക്ഷേത്രത്തിലെ നവരാത്രി ചടങ്ങുകൾക്കൊപ്പം ബൊമ്മക്കൊലു ആരതി, വിശേഷാൽ നിവേദ്യങ്ങൾ, താംബൂല സമർപ്പണം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും.

ഒക്റ്റോബർ 17ന് ചാലക്കുടി അക്കാഡമി ശ്രീധരൻ മ്യൂസിക് അവതരിപ്പിക്കുന്ന സംഗീതസന്ധ്യ,ഒക്റ്റോബർ 18ന് ചാലക്കുടി ജിഷാ പ്രദീപും സംഘവും അവതരിപ്പിക്കുന്ന സംഗീതാർച്ചന, തിങ്കളാഴ്ച ഭജൻ സന്ധ്യ, ചൊവ്വാഴ്ച മഹാനവമി ദിവസം ക്ഷമ രാജ തൃപ്പൂണിത്തുറ അവതരിപ്പിക്കുന്ന സംഗീത അർച്ചന, ഒക്ടോബർ 21 വിജയദശമിനാളിൽ രാവിലെ എട്ടു മുതൽ മുരിങ്ങൂർ ശ്രീലക്ഷ്മി നാരായണീയ സമിതിയുടെ നാമാർച്ചന എന്നിവ ഉണ്ടായിരിക്കും.

തുടർന്ന് പൂജയെടുപ്പ്, വിദ്യാരംഭം, അക്ഷരം പുതുക്കൽ എന്നിവയും ഒരുക്കും. ക്ഷേത്രസമിതി പ്രസിഡണ്ട് രാജീവ് ഉപ്പത്ത്, സെക്രട്ടറി വിനോദ്. സി, ഖജാൻജി ശ്രീകുമാർ.സി എന്നിവർ നേതൃത്വം നൽകും.

logo
Metro Vaartha
www.metrovaartha.com