എന്റെ വോട്ട് എന്റെ അവകാശം എം. എ. എഞ്ചിനീയറിംഗ് കോളേജിൽ ശില്പശാല

സംശയ ദൂരീകരണത്തിന് ലഭിച്ച അവസരം അത്യാവേശത്തോടെ വിദ്യാർഥികൾ ഉപയോഗപ്പെടുത്തി
എന്റെ വോട്ട് എന്റെ അവകാശം എം. എ. എഞ്ചിനീയറിംഗ് കോളേജിൽ ശില്പശാല

കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മഹത്വരമായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ അവസരം ലഭിച്ച പുതു തലമുറക്ക് വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുവാനായി കോതമംഗലം എം.എ. എഞ്ചിനീയറിംഗ് കോളേജിൽ ശില്പശാല നടത്തി. ഫോർട്ട് കൊച്ചി ഡെപ്യൂട്ടി തഹസിൽദാർ ആന്റണി ജോസഫ് ഹെർട്ടിസിന്റെ നേതൃത്വത്തിൽ, ഇലക്ഷൻ കമ്മീഷന്റെ സ്വീപ് പദ്ധതി ഉദ്യോഗസ്ഥരാണ് ക്ലാസുകൾ നയിച്ചത്.

പങ്കെടുത്ത പുതു വോട്ടർമാർക്ക് വോട്ടിന്റെ പ്രാധാന്യം, രഹസ്യ സ്വഭാവം, വോട്ടറുടെ ഉത്തരവാദിത്വങ്ങൾ, വോട്ടിംഗ് മെഷ്യന്റെ പ്രവർത്തനം, വോട്ടിംഗ് പ്രക്രിയ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കുന്നതിന് അവസരം ലഭിച്ചു. സംശയ ദൂരീകരണത്തിന് ലഭിച്ച അവസരം അത്യാവേശത്തോടെ വിദ്യാർഥികൾ ഉപയോഗപ്പെടുത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.ബോസ് മാത്യു ജോസ്, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. ബൈബിൻ പോൾ, ഡോ. ദർശൻ ലാൽ എന്നിവർ സംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com