മുരിങ്ങൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം

രണ്ടാം ദിവസം മേയ് 10 ശനിയാഴ്ച രാവിലെ നാഗ സ്ഥാനത്ത് വിശേഷാല്‍ പൂജ നടക്കും
Narasimha Jayanti celebrations at Muringoor Narasimhamurthy Temple begin on Friday

മുരിങ്ങൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം

Updated on

മുരിങ്ങൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം. ആദ്യദിനം രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം ഋഗ്വേദ മുറജപം, തുടര്‍ന്ന് മുല്ലക്കല്‍ ഭഗവതിക്ക് വിശേഷാല്‍ പൂജ വൈകിട്ട് നാട്ടരങ്ങ് തട്ടകത്തെ കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.

രണ്ടാം ദിവസം മേയ് 10 ശനിയാഴ്ച രാവിലെ നാഗ സ്ഥാനത്ത് വിശേഷാല്‍ പൂജ വൈകിട്ട് കലാ കേസരി യുവ പ്രതിഭ പുരസ്‌കാര ജേതാവ് ശ്രീ കാര്‍ത്തിക് മണികണ്ഠന്‍ നയിക്കുന്ന ഭരതനാട്യം എന്നിവ അരങ്ങേറും. തുടര്‍ന്ന് വിവിധ വനിതാ സംഘങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും ഉണ്ടാവും.

മൂന്നാം ദിവസം മേയ് 11 ഞായര്‍ നരസിംഹ ജയന്തി നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏറന്നൂര്‍ പ്രസാദ് നമ്പൂതിരി അവര്‍കളുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാ നരസിംഹഹോമം, ഋഗ്വേദ മുറജപം തുടര്‍ച്ച മുറ മുടിയല്‍ (മുറജപം അവസാനം) വിശിഷ്ട സാന്നിദ്ധ്യം : ബ്രഹ്മശ്രീ നാരായണമംഗലത്ത് മന ഡോ. രവീന്ദ്രന്‍ നമ്പൂതിരി (നാറാസ് ഇട്ടിരവി നമ്പൂതിരി) തുടര്‍ന്ന് മുറജപത്താല്‍ ചൈതന്യപൂരിതമായ നെയ്യ് ഭഗവാന് അഭിഷേകം ചെയ്യുന്നു. (ദര്‍ശന പ്രധാനം)

പഞ്ചാമൃത അഭിഷേകം വിശേഷാല്‍ പൂജ, രാവിലെ എട്ടുമണി മുതല്‍ കദളിക്കുല സമര്‍പ്പണം. ആദ്യകുല സമര്‍പ്പണം സുപ്രസിദ്ധ ബാലതാരം ദേവനന്ദ നിര്‍വഹിക്കും. രാവിലെ 10 മണിക്ക് കലാമണ്ഡലം പ്രഷീജ ഗോപിനാഥ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം അരങ്ങേറും.

വൈകിട്ട് 5 മണിക്ക് അവതാരം ചന്ദനം ചാര്‍ത്ത് തുടര്‍ന്ന് കലാമണ്ഡലം വിനീത്, കലാമണ്ഡലം സുധീഷ് പാലൂര്‍, കലാമണ്ഡലം രാംദാസ് നമ്പീശന്‍, ആര്‍.എല്‍.വി. നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം വിഷ്ണു, ചാലക്കുടി ശ്യാംകൃഷ്ണന്‍ നമ്പീശന്‍, അന്നമനട ശരത്, മേലൂര്‍ ആശിഷ് - ചാലക്കുടി അദ്വൈത് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന പഞ്ചമദ്ദളകേളി ഉണ്ടാവും.

വൈകിട്ട് 6.45 ന് സമാദരണ സദസ്, ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമിതി പ്രസിഡണ്ട് രാജീവ് ഉപ്പത്ത് അധ്യക്ഷതവഹിക്കും, തുടര്‍ന്ന് ഈ വര്‍ഷത്തെ നരസിംഹ പുരസ്‌കാരം സമര്‍പ്പിക്കും. പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, ശ്രീ എന്‍ പ്രശാന്ത് ഐഎഎസ്, ഡോക്ടര്‍ അരുണ്‍ എസ്. നായര്‍ ഐഎഎസ് എന്നിവര്‍ സംബന്ധിക്കും.

നെടുമ്പള്ളി രാം മോഹന്‍ നരസിംഹ പുരസ്‌കാരം, കാര്‍ത്തിക് മണികണ്ഠന്‍ ഭരതനാട്യം, വളങ്ങാട്ടില്‍ പടുതോമന കുമാരസ്വാമി നമ്പൂതിരിപ്പാട്, വേണു നമ്പി ടി, ക്ഷമ രാജ, എം ടി ആദര്‍ശ്, സാരംഗ് പി.പി., ഹരികൃഷ്ണന്‍, കുമാരി ആര്യദത്ത കെ.ആര്‍., കിഴക്കേ വാരനാട് രമേഷ് കുറുപ്പ്, കെ.എം. ചക്കന്‍ എന്നിവരെ ആദരിക്കും. രാത്രി 8 മണി മുതല്‍ പ്രഹ്ലാദ ചരിതം കഥകളിയും ഉണ്ടായിരിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com