National highway bridge not high enough
ദേശീയ പാതയിലെ പാലത്തിന് ഉയരക്കുറവെന്നു പരാതി

ദേശീയ പാതയിലെ പാലത്തിന് ഉയരക്കുറവെന്നു പരാതി

ഗർഡറുകൾ സ്ഥാപിച്ചതോടെയാണ് നിലവിലുള്ള പാലത്തെക്കാൾ പുതിയ പാലത്തിന് ഉയരം കുറവാണെന്നത് ശ്രദ്ധയിൽപ്പെട്ടത്
Published on

പറവൂർ: പുതുതായി നിർമിക്കുന്ന ദേശീയ പാത 66 ൽ പറവൂർ പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിന് ആവശ്യമായ ഉയരമില്ലാത്തതിനെതിരെ ജനങ്ങളിൽ പ്രതിഷേധം ഉയരുന്നു. ചിറ്റാറ്റുകര - പറവൂർ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. കഴിഞ്ഞ ദിവസങ്ങളിൽ പാലത്തിനായുള്ള ഗർഡറുകൾ സ്ഥാപിച്ചതോടെയാണ് നിലവിലെ പറവൂർ പാലത്തേക്കാൾ പുതിയ പാലത്തിന് ഉയരം കുറവാണെന്നത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇതു സംബന്ധിച്ച് നാട്ടുകാർ ജോലിക്കാരോട് ചോദിച്ചപ്പോൾ ഞങ്ങൾക്ക് കിട്ടിയ നിർദ്ദേശപ്രകാരമാണ് ജോലി ചെയ്യുന്നതെന്നും പരാതിയുണ്ടെങ്കിൽ മേലുദ്യോഗസ്ഥരോട് പരാതി പറയാനുമായിരുന്നു മറുപടി. തിങ്കളാഴ്ച്ചയും ഗഡ്ഗറുകൾ സ്ഥാപിക്കൽ തുടർന്നു. പാലത്തിന് ഉയരംകുറവായതിനാൽ മുസ് രിസ് ബോട്ട് സർവീസുകൾ നടത്താൻ കഴിയില്ലന്നതാണ് പ്രധാന തടസം.

പറവൂരിൽ നിന്നുള്ള ബോട്ട് സർവീസ് നിലവിൽ നിർത്തിവച്ചിരിക്കയാണ്. ചേന്ദമംഗലം പാല്യം ജെട്ടിയിൽ നിന്നാണ് പറവൂർ ഭാഗത്തെ ബോട്ട് സർവീസുകൾ പ്രവർത്തിക്കുന്നത്. പറവൂരിന്‍റെ ടൂറിസം വികസനത്തിലെ പ്രധാന ഘടകമായ മുസ്‌രിസ് ബോട്ട് സർവീസ് തടസങ്ങളില്ലാതെ നടത്താൻ കഴിയുന്ന ഉയരത്തിൽ പാലം നിർമിക്കണമെന്നാണ് ആവശ്യം.

logo
Metro Vaartha
www.metrovaartha.com