മുരിങ്ങൂർ നരസിംഹമൂർത്തി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം

ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 9 മണി മുതൽ ശ്രീ വ്യാസ്കുമാർ ബാലാജി അവതരിപ്പിക്കുന്ന സംഗീത കച്ചേരി
navratri celebrations begin at muringur narasimhamurthy temple
മുരിങ്ങൂർ നരസിംഹമൂർത്തി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം
Updated on

നവരാത്രി ആരംഭ ദിവസമായ ഒക്ടോബർ 3 മുതൽ ബൊമ്മ കൊലു പ്രദർശനത്തോടൊപ്പം എല്ലാ ദിവസവും വൈകിട്ട് നവദുർഗ്ഗയുടെ വിവിധ ഭാവങ്ങളിൽ പൂജകൾ നടത്തുന്നു.

ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് 5.30 മുതൽ പൂജവെപ്പ് തുടർന്ന് 6 മണിക്ക് തൃപ്പുണിത്തുറ ആർ എൽ വി സംഗീത കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ആർ രാജലക്ഷ്മി കലാപരിപാടികൾ ഭദ്രദീപം കൊളുത്തി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് 6.30 ന് ശ്രീ കലമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് തുടർന്ന് 7.30 ന് ശ്രീ വിഷ്ണു എസ് അവതരിപ്പിക്കുന്ന ഭരതനാട്യം.

ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളെജ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന വൈണികാർച്ചന വൈകിട്ട് 6 മുതൽ ശ്രീ ശ്രീദേവൻ ചെറുമിറ്റവും ജിഷ്ണു അത്തിപ്പറ്റയും അവതരിപ്പിക്കുന്ന കഥകളിപ്പദ കച്ചേരി തുടർന്ന് 7.30 ന് ശ്രീ അർജുൻ എസ് കുളത്തിങ്കൽ അവതരിപ്പിക്കുന്ന ഭരതനാട്യം.

ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 9 മണി മുതൽ ശ്രീ വ്യാസ്കുമാർ ബാലാജി അവതരിപ്പിക്കുന്ന സംഗീത കച്ചേരി. വൈകിട്ട് 6 മുതൽ ലയവിന്യാസം മ്യൂസിക് ഫ്യൂഷൻ തുടർന്ന് 7.30 മുതൽ തിരുവനന്തപുരം ലളിതാംബിക സംഗീത നാട്യകൂടം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.

വിജയദശമി ദിവസമായ ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 8.30 ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം, പ്രായ ഭേദമന്യേ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ച് അക്ഷരം പുതുക്കൽ എന്നിവ നടക്കും തുടർന്ന് അഹമ്മദ് ഫിറോസ് പാലക്കാട് അവതരിപ്പിക്കുന്ന സംഗീത കച്ചേരിയോടുകൂടി ഈ വർഷത്തെ നവരാത്രി ആഘോഷം സമാപിക്കും.

ബൊമ്മ കൊലു

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രികാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി നടത്തുന്ന ഒരു ആചാരവും വിശ്വാസത്തിന്റെ നിറക്കാഴ്ചയുമാണ് ബൊമ്മക്കൊലു.

പുരാണത്തിലെ കഥകളും കഥാപാത്രങ്ങളുമാണ് ബൊമ്മക്കൊലുവിൽ ഒരുക്കുന്നത്. ഓരോ വർഷവും മുൻവർഷത്തേക്കാൾ ഒരു ബൊമ്മ കൂടുതലായി വെക്കണം എന്നുള്ളതും ആചാരമാണ്.

കാലാതീതവും പുരാതനവുമായ കഥകളിൽ നിന്ന് നാം ഉൾക്കൊണ്ട വിലയേറിയ പാഠങ്ങൾ വീണ്ടും ഓർത്തെടുക്കുകയും അടുത്ത തലമുറയിലേക്ക് പകർന്നു നൽകുകയും ചെയ്യുക എന്നതാണ് ഈ ചടങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്.

മഹിഷാസുരനെ നിഗ്രഹിക്കാനായി പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും തങ്ങളുടെ ശക്തി മുഴുവൻ ദേവിക്ക് നൽകി നിന്നു എന്നതാണ് ഈ ആചാരത്തിന് പിന്നിലെ ഐതിഹ്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com