പൂജപ്പുര വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് എൻസിസിയുടെ കൈത്താങ്ങ്

40,000 രൂപ വിലമതിക്കുന്ന അവശ്യ സാധനങ്ങൾ സംഭാവന ചെയ്തു.
NCC extends a helping hand to the residents of Poojappura Old Age Home
പൂജപ്പുര വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് എൻസിസിയുടെ കൈത്താങ്ങ്
Updated on

തിരുവന്തപുരം: കാരുണ്യത്തിന്‍റെയും സാമൂഹിക സേവനത്തിന്‍റെയും ഹൃദയസ്പർശിയായ പ്രദർശനത്തിൽ, തിരുവനന്തപുരത്തെ എൻസിസി ഗ്രൂപ്പ് ആസ്ഥാനത്തിന്‍റെ കീഴിലുള്ള 2 കേരള ബിഎൻ എൻസിസി തിരുവനന്തപുരത്ത് പൂജപ്പുര വൃദ്ധസദനത്തിലെ സ്ത്രീകൾക്കായി ഒരു സംഭാവന ഡ്രൈവ് സംഘടിപ്പിച്ചു.

എൻസിസി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആനന്ദ് കുമാറും, വിഷ്ണുപ്രിയ ആനന്ദും കമാൻഡിങ് ഓഫീസർ കേണൽ ജെ. ചൗധരി, എസ്എം, എൻസിസി കേഡറ്റുകൾ, എഎൻഒമാർ, പിഐ ജീവനക്കാർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഏറ്റവും പുതിയ മോഡൽ ഫ്രിഡ്ജ്, മുതിർന്നവർക്കുള്ള ഡയപ്പറുകൾ, ബക്കറ്റ്, മഗ്ഗുകൾ തുടങ്ങി 40,000 രൂപ വിലമതിക്കുന്ന അവശ്യ സാധനങ്ങൾ സംഭാവന ചെയ്തു.

വൃദ്ധസദനത്തിലെ താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകാനുമാണ് ഈ സംഭാവനകൾ ലക്ഷ്യമിടുന്നത്. വൃദ്ധസദനത്തിലെ സൂപ്രണ്ട് എൻസിസിയുടെ കാരുണ്യത്തിനും നന്ദി അറിയിച്ചുകൊണ്ട് അന്തേവാസികളുടെ സാന്നിധ്യത്തിൽ സാധനങ്ങൾ ഏറ്റുവാങ്ങി.

പ്രായമായവരോടും കീഴാളരോടും ഉള്ള അവരുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ മനസിലാക്കുന്നതിനുള്ള കേഡറ്റുകളുടെ പരിശീലനത്തിന്‍റെ ഭാഗമായി സാമൂഹിക സേവനത്തിനും കമ്മ്യൂണിറ്റി വികസനത്തിനും എൻസിസിയുടെ പ്രതിബദ്ധതയാണ് ഈ സംരംഭം.

സമൂഹത്തിന്, പ്രത്യേകിച്ച് പ്രായമായവരെപ്പോലുള്ള ദുർബല വിഭാഗങ്ങൾക്ക് ആദരവ് തിരികെ നൽകേണ്ടതിന്‍റെ പ്രാധാന്യം ഈ സംഭവം എടുത്തുകാണിക്കുന്നുവെന്ന് വിമുക്തഭട സംഘടനയെ പ്രതിനിധീകരിച്ച നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി തിരുവന്തപുരം ജില്ലയുടെ വൈസ് പ്രസിഡന്‍റ് ബി.ആർ. കൃഷ്ണകുമാർ ആശംസകളിലൂടെ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com