

കൽപ്പറ്റയിലും തിരുവല്ലയിലും അക്കൗണ്ട് തുറന്ന് എൻഡിഎ
file image
കൽപ്പറ്റ: വയനാട്ടിലെ കൽപ്പറ്റയിലും തിരുവല്ലയിലും അക്കൗണ്ട് തുറന്ന് ബിജെപി. കൽപ്പറ്റ നഗരസഭയിൽ പുളിയാർ മല വാർഡിലാണ് ബിജെപി വിജയിച്ചത്. എം.വി. ശ്രേയാസ്കുമാറിന്‍റെ വാർഡിലാണ് ബിജെപി മുന്നേറ്റം.
തിരുവല്ല പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ബിജെപി ജയിച്ചത്. കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ച സീറ്റാണ് ബിജെപി പിടിച്ചെടുത്ത്. ഗ്രാമപഞ്ചായത്തിൽ 90 ഇടങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.