ഇലക്ഷൻ വാഹന പ്രചരണ രംഗത്ത് നെല്ലിക്കുഴിയും സജീവം

രാഷ്ട്രീയം ഏതുമാകട്ടെ ഏൽപ്പിക്കുന്ന ജോലികൾ ഭംഗിയായി കൃത്യസമയത്ത് ഉത്തരവാദിത്വത്തോടെ ചെയ്തുകൊടുക്കുക എന്നുള്ളത് അബുപാറയുടെ നിർബന്ധമാണ്
ഇലക്ഷൻ വാഹന പ്രചരണ രംഗത്ത് നെല്ലിക്കുഴിയും സജീവം

കോതമംഗലം: ഇലക്ഷൻ പ്രചരണം ചൂട് പിടിച്ചു. അതിൽ വാഹന പ്രചരണമാണ് ഇപ്പോൾ ട്രെൻഡ്. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ മത്സരിക്കുന്ന കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലേക്ക് പ്രചരണ വാഹനങ്ങൾ കോതമംഗലത്തു നിന്നാണ്. തുറന്ന വാഹനങ്ങളും അനൗൺസ്മെന്റ് വാഹനങ്ങളും നൽകുന്ന പലരുണ്ടെങ്കിലും വാഹനവും കട്ടൗട്ട്റുകളും ജനറേറ്റർ ഉൾപ്പെടെ സൗണ്ട് സിസ്റ്റവും പുറമേ ഇടിവെട്ട് അനൗൺസർമാരെയും നൽകുന്നത് കോതമംഗലം ഇരമല്ലൂർ സ്വദേശി അബു പാറയിലാണ്.

വാടകക്ക് പുറമെ, ഇന്ധന ചെലവും ജീവനക്കാർക്ക് താമസ സൗകര്യം കൂടി നൽകണം. അബു പാറയിലിന്റെ ഉടമസ്ഥതയിലുള്ള ഫൈഹ അഡ്വെർടൈസ്‌മെന്റെ എന്ന സംരംഭം കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോഴിക്കോട് എം.കെ രാഘവനും, നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ കെഎം അഭിജിത്തിനും ഇതിനു പുറമെ കഴിഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ:ജോ ജോസഫിനും ഇത്തരം സൗകര്യങ്ങളുള്ള പ്രചാരണ വാഹനങ്ങൾ തയ്യാറാക്കി നൽകിയിരുന്നു.

രാഷ്ട്രീയം ഏതുമാകട്ടെ ഏൽപ്പിക്കുന്ന ജോലികൾ ഭംഗിയായി കൃത്യസമയത്ത് ഉത്തരവാദിത്വത്തോടെ ചെയ്തുകൊടുക്കുക എന്നുള്ളത് അബുപാറയുടെ നിർബന്ധമാണ്. കണ്ണൂർ പാർലമെന്റ് യു ഡി ഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ അനൗൺസ്മെന്റിനു പുറമെ ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ: ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണപര്യടന പരിപാടികൾക്ക് ഓപ്പൺ വാഹനവും അനൗൺസ്മെന്റ് വാഹനങ്ങളും ഒരുക്കുന്നതിന്റെ തിരക്കിലാണ് ഇദ്ദേഹം.

31 വർഷമായി അനൗൺസ്മെന്റ് മേഖലയിൽ സജീവമായിട്ടുള്ള അബു പാറയിൽ കേരളത്തിൽ നിരവധിയായ ജില്ലാ സംസ്ഥാന ജാഥകളിൽ ഇദ്ദേഹംത്തിന്റെ ശബ്ദവും വാഹനങ്ങളും സുപരിചിതമാണ്. കഴിഞ്ഞ 26 ന് കണ്ണൂരിലേക്ക് പുറപ്പെട്ട വാഹനങ്ങൾ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇടുക്കി പാർലമെന്റ് എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടികൾ കൊഴുപ്പിക്കാനായി അബുവിന്റെ വാഹനങ്ങൾ പീരുമേടിൽ എത്തികഴിഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com