നെല്ലിമറ്റത്ത് മരം വീണ് 5 കുരുന്നുകൾ മരിച്ചിട്ട് 9 വർഷം; മരം മുറിച്ചു നീക്കൽ പൂർണമായില്ല

സ്‌കൂൾ വിട്ടു മടങ്ങുമ്പോഴാണു കറുകടം വിദ്യാവികാസ് സ്കൂളിന്‍റെ ബസിനു മുകളിൽ കാറ്റിൽ മരം പതിച്ചത്
നേര്യമംഗലം വില്ലാഞ്ചിറയിൽ മരം വീണ് തകർന്ന കാർ
നേര്യമംഗലം വില്ലാഞ്ചിറയിൽ മരം വീണ് തകർന്ന കാർ
Updated on

കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാത യിൽ നെല്ലിമറ്റം കോളനിപ്പടിയിൽ സ്കൂ‌ൾ ബസിനു മുകളിൽ മരംവീണ് 5 കുട്ടികൾ മരിക്കുകയും 7 പേർക്കു പരുക്കേൽക്കുകയും ചെയ്‌ത അപകടം നടന്ന് 9 " വർഷമാകുമ്പോഴാണ് അടുത്ത അപകടം. 2015 ജൂൺ 27നായിരുന്നു ദാരുണ സംഭവം. സ്‌കൂൾ വിട്ടു മടങ്ങുമ്പോഴാണു കറുകടം വിദ്യാവികാസ് സ്കൂളിന്‍റെ ബസിനു മുകളിൽ കാറ്റിൽ മരം പതിച്ചത്.

ഇഞ്ചൂർ ആലുങ്കമോളത്ത് എ. കൃഷ്ണേന്ദു (5), കുത്തുകുഴി മാത്തൻമോളേൽ ജോഹൻ ജെഗി (13) ഊന്നുകൽ പുന്നയ്ക്കൽ ഗൗരി (10), പിടവൂർ കാരോത്തുകുഴി അമീർ ജാബിർ (8), നെല്ലിമറ്റം ചിറ്റായത്ത് ഇഷ സാറ എൽദോ (14) എന്നിവരാണ് അന്നു മരിച്ചത്. 12 കിലോമീറ്റർ വ്യത്യാസത്തിൽ കവളങ്ങാട് പഞ്ചായത്തിൽ തന്നെയാണ് 2 അപകടവും നടന്നത്.

logo
Metro Vaartha
www.metrovaartha.com