ടാപ്പിലൂടെ ശക്തിയിൽ വെള്ളം വരുന്നത് കണ്ടത് കേരളത്തിൽ മാത്രം: ഡോ. മേനുക മഹർജൻ

ഒരു വർഷത്തിന്‍റെ ഏറിയ സമയവും വളരെ ചുരുങ്ങിയ അളവിൽ ജലം ഉപയോഗിച്ചാണ് നേപ്പാൾ ജനത ജീവിക്കുന്നതെന്നും ഡോ. മേനുക
ഡോ. മേനുക മഹർജൻ
ഡോ. മേനുക മഹർജൻ

കോതമംഗലം: ജലവിഭവ ശേഷിയാൽ അനുഗ്രഹീതമായ കേരളത്തിൽ വന്നപ്പോൾ മാത്രമാണ് ടാപ്പ് തുറന്ന് മുഴുവൻ ശക്തിയിൽ ജലം വരുന്നത് കണ്ട് സായൂജ്യമടഞ്ഞതെന്ന് നേപ്പാൾ ത്രിഭുവൻ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ്ററി അസോസിയേറ്റ് പ്രൊഫസർ ഡോ. മേനുക മഹർജൻ.

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ആരംഭിച്ച ത്രിദിന അന്തർ ദേശീയ സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. നേപ്പാൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് രൂക്ഷമായ ജല ക്ഷാമം ആണെന്നും, ഒരു വർഷത്തിന്‍റെ ഏറിയ സമയവും വളരെ ചുരുങ്ങിയ അളവിൽ ജലം ഉപയോഗിച്ചാണ് നേപ്പാൾ ജനത ജീവിക്കുന്നതെന്നും ഡോ. മേനുക പറഞ്ഞു.

ദിവസേന ദൂരങ്ങൾ താണ്ടി വെള്ളം ചുമന്നു കൊണ്ടുവന്നാണ് നേപ്പാളിലെ ഗ്രാമങ്ങളിലെ ജനത ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും, അവിടെയും സ്ത്രീകളാണ് വെള്ളം ചുമക്കുന്നതെന്നും, ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നുവെന്നും, വല്ലപ്പോഴും ലഭിക്കുന്ന കനത്ത മഴയിൽ നേപ്പാൾ പ്രളയ ബാധിതമാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.