കുസാറ്റ് സന്ദര്‍ശിച്ച് നെതര്‍ലന്റ്സ് പ്രതിനിധികള്‍

പാലക്കാട് ഐ.ഐ.ടി, കോഴിക്കോട് എന്‍.ഐ.ടി, കെ.ടി.യു എന്നിവിടങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു
കുസാറ്റ് സന്ദര്‍ശിച്ച് നെതര്‍ലന്റ്സ് പ്രതിനിധികള്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഫിസിക്‌സ് വിഭാഗത്തില്‍ നെതര്‍ലന്റ്സ് പ്രതിനിധികളുമായി ഊര്‍ജ്ജ ഗവേഷണം, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയെക്കുറിച്ച് സംവേദനാത്മക സെഷന്‍ സംഘടിപ്പിച്ചു. വൈസ് ചാന്‍സലർ ഡോ.പി.ജി.ശങ്കരൻ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അനേര്‍ട്ട് (ഏജന്‍സി ഫോര്‍ നോണ്‍ കണ്‍വെന്‍ഷണല്‍ എനര്‍ജി & റൂറല്‍ ടെക്‌നോളജി) ശാസ്ത്രജ്ഞന്‍.എഫ്, കെ.പ്രേം കുമാര്‍ ആമുഖപ്രസംഗം നടത്തി.

നെതര്‍ലന്റസിനെ പ്രതിനിധീകരിച്ച് എത്തിയ പൗളിനാ ക്രോമിക്ക് (സെക്കന്‍ഡ് സെക്രട്ടറി എക്കണോമിക്ക് & കൊമേര്‍ഷ്യല്‍ അഫേര്‍സ്, കിങ്ങ്ടം ഓഫ് നെതര്‍ലന്റ്‌സ് എംബസി) യും ഗ്രോനിംഗന്‍ സര്‍വകലാശാല പ്രൊഫസറും എനര്‍ജി കണ്‍വര്‍ഷന്‍ ചെയര്‍പേര്‍സണുമായ ഡോ.അരവിന്ദും സി.എ.പി.ഇ എന്‍ജിനീയറിങ്ങ് കോളേജിനെ പ്രതിനിധീകരിച്ച് എത്തിയ ഡോ.താജുദ്ദീന്‍ അഹമ്മദും സെഷനുകള്‍ നയിച്ചു. പാലക്കാട് ഐ.ഐ.ടി, കോഴിക്കോട് എന്‍.ഐ.ടി, കെ.ടി.യു എന്നിവിടങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു. കുസാറ്റ് ഫിസിക്‌സ് വിഭാഗം മേധാവി ഡോ.ആല്‍ഡ്രിൻ ആന്റണി കൃതജ്ഞത രേഖപ്പെടുത്തി.

Trending

No stories found.

Latest News

No stories found.