

ഇടുക്കിയിൽ നവജാതശിശുവിന്‍റെ മൃതദേഹം പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍; 25 കാരി പൊലീസിന്‍റെ നിരീക്ഷണത്തിൽ
ഇടുക്കി: തോക്കുപാറയില്‍ നവജാതശിശുവിന്‍റെ മൃതദേഹം പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.
തോക്കുപാറ സ്വദേശിയായ 25 വയസുകാരി പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. യുവതിയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താന്‍ പ്രസവിച്ചിട്ട് അധിക സമയമായിട്ടില്ലെന്ന് യുവതി ഡോക്റ്റേഴ്‌സിനോട് സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞതായി യുവതി സമ്മതിച്ചതായാണ് സൂചന.