നേര്യമംഗലം പുതിയ പാലം ഒക്റ്റോബർ 15 നകം തുറന്നു നൽകും

മുഴുവൻ നിർമാണ ജോലികളും അവസാന ഘട്ടത്തിലാണ്
new Neriyamangalam bridge will be opened by October 15

നേര്യമംഗലം പുതിയ പാലം ഒക്റ്റോബർ 15 നകം തുറന്നു നൽകും

Updated on: 

കോതമംഗലം : കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗല ത്ത് പെരിയാറിന് കുറു കെ നിർമിച്ച ആർച്ച് പാ ലം ഒക്ടോബർ 15 നുള്ളിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു.

മുഴുവൻ നിർമാണ ജോലികളും അവസാന ഘട്ടത്തിലാണ്. 214 മീറ്റർ നീളവും 13 മീറ്റർ വീതിയും അഞ്ച് സ്‌പാനു കളുമാണ് നിലവിൽ പാ ലത്തിനുള്ളത്.

ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. നാളെ മുതൽ പാലത്തിലെ റോഡ് ടാറിങ് നടക്കും. നാലു ദിവസത്തിനുള്ളിൽ അപ്രോച്ച് റോഡിൻ്റെ പണി ആരംഭിക്കും. അതോടൊപ്പം വാക്ക് വേ പണിയും പൂർത്തീകരിക്കും.

കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സൈജന്റ് ചാക്കോ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സൗമ്യ ശശി, പ്രിയങ്ക ടോമി, ഫ്രാങ്കോ ജയിംസ്, സുനി അയ്യപ്പൻ, ജയ്മോൻ ജോസ്, നൗഷാദ് എം.എം, എം.വി. ദീപു, ഷാജി കൂവക്കാട്ടിൽ, ഇ.എ. ഹ നീഫ, സി.പി. ഉമ്മർ, ഷമീർ കെ. എം., ശ്രീജിത്ത് ശിവൻ, റഷീദ് പി.എം., ഷിജി അനീഷ് തുടങ്ങിയവരും എം.പി യോടൊപ്പം ഉ ണ്ടായിരുന്നു.

logo
Metro Vaartha
www.metrovaartha.com