കരാട്ടെ പരിശീലകയായ നവ വധു മരിച്ച നിലയിൽ

ജൂലൈ 13 നായിരുന്നു ആയിഷയുടെ വിവാഹം
Newlywed found dead in Mala

ആയിഷ

Updated on

മാള: തൃശൂർ മാളയിൽ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്‍റെ മകൾ ആയിഷ (23) യെയാണ് കിടപ്പുമുറിയിൽ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ജൂലൈ 13 നായിരുന്നു ആയിഷയുടെ വിവാഹം. ഭർത്താവ് ചേലക്കര സ്വദേശി നീണ്ടൂർ വീട്ടിൽ മുഹമ്മദ് ഇഹ്‌സാൻ ഒരാഴ്ച മുൻപാണ് വിദേശത്തേക്ക് തിരിച്ചുപോയത്. കാസോക്കു കരാട്ടെ ഇന്ത്യയുടെ പരിശീലകയായ ആയിഷ ചാലക്കുടി പനമ്പിള്ളി കോളെജിലെ പിജി വിദ്യാർഥിയാണ്.

തുടർച്ചയായി സംസ്ഥാന ചാമ്പ്യയായ ആയിഷ മാള സൊക്കോർസോ സ്‌കൂൾ, മാള കാർമൽ കോളെജ്, സ്നേഹഗിരി ഹോളി ചൈൽഡ് സ്‌കൂൾ, പാലിശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ കരാട്ടെ പരിശീലകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com