കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഈറ്റ വീണ് ഗതാഗത തടസം

നാട്ടുകാരും ഫയർ ഫോഴ്സും എത്തി ജെസിബി ഉപയോഗിച്ച് മണ്ണും ഈറ്റക്കാടുകളും മാറ്റിയ ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്
NH traffic block

വാളറക്ക് സമീപം വലിയ ഈറ്റത്തുറു ഉൾപ്പെടെ ദേശീയപാതയിലേക്കു മറിഞ്ഞു

MV

Updated on

കോതമംഗലം: കനത്ത മഴയിൽ കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും വാളറക്കും ഇടയിൽ നിരവധി സ്ഥലത്ത് മണ്ണിടിഞ്ഞു. ഭാഗികമായി ഗതാഗത തടസം നേരിട്ടു. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ നേര്യമംഗലം മുതൽ പത്താം മൈൽ വരെയുള്ളവന മേഖലയിൽ വരുന്ന ഭാഗങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

പല ഭാഗങ്ങളിലും ചെറിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. എന്നാൽ, വാളറക്ക് സമീപം വലിയ ഈറ്റത്തുറു ഉൾപ്പെടെയാണ് ദേശീയപാതയിലേക്ക് മറിഞ്ഞത്. ഇതോടെ

കുറച്ചു സമയം ഭാഗികമായി ഗതാഗത തടസമുണ്ടായി. നാട്ടുകാരും ഫയർ ഫോഴ്സും എത്തി ജെസിബി ഉപയോഗിച്ച് മണ്ണും ഈറ്റക്കാടുകളും മാറ്റിയ ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്.

മഴ ഇപ്പോഴത്തെ അവസ്ഥയിൽ തുടർന്നാൽ ദേശീയപാതയിൽ കുടുതൽ സ്ഥലങ്ങളിൽ മണ്ണിടിയുന്നതിനും മരങ്ങൾ മറിഞ്ഞു വീഴുന്നതിനും സാധ്യതയുണ്ടെന്നും യാത്രക്കാർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com