വോട്ടെടുപ്പ് നടപടികൾ മൊബൈൽ ഫോണിൽ‌ ചിത്രീകരിച്ചു; നിലമ്പൂർ സ്വദേശി അറസ്റ്റിൽ

നിലമ്പൂർ സ്വദേശി ലസിൻ സബാദാണ് പിടിയിലായത്
Nilambur native arrested for filming voting proceedings on mobile phone

ലസിൻ സബാദ്

Updated on

മലപ്പുറം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനകത്തെ വോട്ടെടുപ്പ് നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾ പിടിയിൽ. നിലമ്പൂർ സ്വദേശി ലസിൻ സബാദാണ് പിടിയിലായത്. ഇയാൾക്കെതിരേ മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്തിട്ടുണ്ട്.

ദൃശ‍്യങ്ങൾ സോഷ‍്യൽ മീഡിയയിൽ പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം അനുസരിച്ച് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com