എൻ.പി പ്രമോദ് കുമാർ സാമൂഹിക പ്രതിബദ്ധതയുള്ള സർവീസ് സംഘടന നേതാവ്: അഡ്വ. കെ. സുരേഷ് കുറുപ്പ്

എൻ.പി പ്രമോദ് കുമാർ സാമൂഹിക പ്രതിബദ്ധതയുള്ള സർവീസ് സംഘടന നേതാവ്: അഡ്വ. കെ. സുരേഷ് കുറുപ്പ്

കോട്ടയം: സമൂഹത്തിനായും സാധാരണക്കാരുടെ അവകാശങ്ങൾ നേടിക്കൊടുക്കാനും പ്രതിബദ്ധതയോടെ നിലകൊണ്ട വ്യക്തിത്വമായിരുന്നു സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് സംഘടന നേതാവായിരുന്ന അന്തരിച്ച കെ.ജി.ഒ.എ കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.പി. പ്രമോദ് കുമാറെന്ന് മുൻ എം.എൽ.എ അഡ്വ. കെ. സുരേഷ് കുറുപ്പ്. കെ.ജി.ഒ.എ.യുടെയും എൻ.ജി.ഒ. യൂണിയൻ്റെയും ആഭിമുഖ്യത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ സംഘടിപ്പിച്ച എൻ.പി. പ്രമോദ് കുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.ജി.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. ആർ മോഹനചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. പ്രവീൺ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു.

എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ്. നായർ, സി.പി.എം ഏരിയ സെക്രട്ടറി ബി. ശശികുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, കെ.എസ്. ടി.എ ജില്ലാ സെക്രട്ടറി കെ.എസ് അനിൽ കുമാർ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു, കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് അൻസിം, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഷാജി മോൻ ജോർജ്, എം.ജി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി രാജേഷ് കുമാർ, പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എസ്. ഹരീന്ദ്രദാസ്, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രേംജി കെ. നായർ, എ.കെ.ജി.സി.ടി ജില്ലാ സെക്രട്ടറി യു.എസ് സജീവ്, സെൻട്രൽ ഗവ. എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി രാജേഷ് ഡി. മാന്നാത്ത്, കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ കേന്ദ്ര ഭാരവാഹി ബി. ബിനു, ബെഫി ജില്ലാ പ്രസിഡൻ്റ് വി.പി ശ്രീരാമൻ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.ആർ അനിൽ കുമാർ, പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡൻ്റ് ആർ. അർജുനൻ പിള്ള, ഡോ. അരവിന്ദ് എന്നിവർ പ്രസംഗിച്ചു.

Trending

No stories found.

Latest News

No stories found.