തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളെജിൽ എൻഎസ്എസ് വാരാഘോഷം

എൻഎസ്എസ് ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമുകളുടെ കീഴിലാണ് ഈ മാസം 30 വരെയുള്ള ആഘോഷ പരിപാടികൾ
പ്രൊഫ. സിജോ ജോർജ് വാരാഘോഷത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നു.
പ്രൊഫ. സിജോ ജോർജ് വാരാഘോഷത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നു.
Updated on

തൃക്കാക്കര: എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് ഗവ. മോഡൽ എൻജിനീയറിങ് കോളെജിന്‍റെ എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന എന്‍എസ്എസ് വാരാഘോഷത്തിനു തുടക്കമായി.

എപിജെഎകെടിയു എൻഎസ്എസ് എറണാകുളം റീജണൽ കോ-ഓർഡിനേറ്റർ പ്രൊഫ. സിജോ ജോർജ് വാരാഘോഷത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

ഓരോ എൻഎസ്എസ് വോളണ്ടിയറും സമൂഹത്തിലിറങ്ങി പ്രവർത്തിക്കണമെന്നും കൂരിരുട്ടിൽ പ്രകാശം നൽകുന്ന മിന്നാമിനുങ്ങുകളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസ് ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമുകളുടെ കീഴിലാണ് ഈ മാസം 30 വരെയുള്ള ആഘോഷ പരിപാടികൾ. ഇന്ന് കെടിയു എനർജി സെല്ലിന്‍റെ കീഴിൽ മോഡൽ എൻജിനീയറിങ് കോളെജിൽ നിന്ന് സൈക്കിൾ റാലി നടത്തും.

28ന് ലഹരി വിമുക്ത ബോധവത്കരണത്തിന്‍റെ ഭാഗമായി ഇടപ്പള്ളി ഗ്രാൻഡ് മാളിൽ വൈകുന്നേരം അഞ്ചിന് ഫ്ലാഷ് മോബ് സംഘടിപ്പിക്കും. 29ന് രാവിലെ ഒമ്പതിന് രക്തദാന ക്യാംപ്, 30ന് രാവിലെ ഹെൽത്ത് ക്യാംപ്, ഉച്ചയ്ക്കു ശേഷം ബിച്ച് ക്ലിനിങ് എന്നിങ്ങനെയാണു പരിപാടികൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com