പട്ടാമ്പിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്
accident
accident
Updated on: 

പട്ടാമ്പി: പട്ടാമ്പിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് യുവതി മരിച്ചു. പെരുമുടിയൂർ സ്വദേശി നമ്പ്രം കളരിയ്ക്കൽ ഷമീമ (27) ആണ് മരിച്ചത് .പട്ടാമ്പി– ഗുരുവായൂർ റോഡ് ജംക്‌ഷനിൽ ഇന്നു വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം.

റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

logo
Metro Vaartha
www.metrovaartha.com